Home LOCAL NEWS ERNAKULAM എംഎൽഎയും നഗരസഭാ ചെയർപേഴ്‌സണും കൊമ്പുകോർക്കുന്നു

എംഎൽഎയും നഗരസഭാ ചെയർപേഴ്‌സണും കൊമ്പുകോർക്കുന്നു

JOICE MARY ANTONY

മൂവാറ്റുപുഴ : എംഎൽഎയും നഗരസഭാ ചെയർപേഴ്‌സണും കൊമ്പുകോർക്കുന്നു. ത്രിവേണിയോണത്തിനു സമാന്തരമായി മോറ്റോണവുമായി എംഎൽഎ.
24 ന് ആരംഭിച്ച നഗരസഭയുടെ നേതൃത്വത്തിലുള്ള ഓണാഘോഷത്തിന്റെ പ്രധാന പരിപാടിയായ വള്ളംകളി, ഹെലികോപ്റ്റർ റൈഡ്, സമാപന സമ്മേളനം എന്നിവ വ്യാഴാഴ്ചയാണ് നടക്കുന്നത്.
ഇതേ ദിവസമാണ് വിപുലമായ പരിപാടികളോടെ നിർമല ഹയർസെക്കൻഡറി സ്‌കൂളിൽ എംഎൽഎ സംഘടിപ്പിക്കുന്ന ഓണാഘോഷവും നടക്കു്ന്നത്. ഇരു കാര്യപരിപാടികളും പ്രത്യക്ഷത്തിൽത്‌ന്നെ ഭിന്നത വെളിപ്പെടുത്തുന്നതാണ്.

നഗര സഭയുടെ ഹെലികോപ്റ്റർ ടൂറിസം ലോഞ്ചിംങ് രാവിലെ 9 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നു. എട്ട് മണിക്ക് പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന മോറ്റോണത്തിന്റെ വിളംബരം ജാഥയും പൊതുസമ്മേളനവും ഏതാണ്ട്് ഇതേ സമയത്താണ്് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യുമെന്ന്് അറിയിച്ചിരിക്കുന്നത്. തുടർന്ന് മെഗാ തിരുവാതിരയും നടക്കും. ത്രിവേണിയോണത്തിന്റെ ഏറ്റവും ആകർഷകമായ വള്ളം കളി ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുന്നത്. മോറ്റോണത്തിന്റെ ഭാഗമായുള്ള വടം വലിമത്സരം നാലിന് നടക്കും. ത്രിവേണിയോണത്തിന്റെ സപാപന സമ്മേളനം
വൈകിട്ട് ആറിന് മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രശസ്തമായ ലിബിൻ സ്‌കറിയ ബാൻഡിന്റെ സംഗീതാവിഷ്‌കാരം നടക്കും.
മോറ്റോണത്തിന്റെ സമാപന സമ്മേളനം വൈകിട്ട് ആറിന് നടൻ നെൽസൺശൂരനാടിന്റെ മെഗാഷോയോടുകൂടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മാത്യുകുഴൽനാടൻ എം.എൽ.എയും ജോയ്‌സ് മേരി ആന്റണിയും തമ്മിൽ നേരത്തെ ഉടലെടുത്ത ഭിന്നതയാണ് പരസ്യപ്പോരിലേക്ക് നീങ്ങുന്നത്. പ്രശ്‌നം കോൺഗ്രസിലും യു.ഡി.എഫിലും കടുത്ത ഭിന്നതക്കാണ് കാരണമായിരിക്കുന്നത്. കൗൺസിലർമാരിലും ചേരിതിരുവ് രൂക്ഷമാവുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here